2010, സെപ്റ്റംബർ 25, ശനിയാഴ്‌ച

പ്രണയം അന്ന്

ഒരു നാൾ വരും അന്നു ഞാൻ നിന്റെ
തരളമാം മുടിച്ചുരുളുകൾക്കിടയിൽ മൃദുവായ്
വിരലോടിച്ചു കൊണ്ടു പതിയെ നിൻ കാതി-
ലുരുവിടും നിന്നെ ഞാൻ എത്രയോ പ്രേമിച്ചിരുന്നു

പല കാലമോമനേ പ്രണയാതുരനായ് നിൻ
പാലൊളിപ്പുഞ്ചിരിപ്പൂവിതളൊന്നടരുമെന്നോർത്തും
നീലച്ച നിൻ മിഴിയാലൊരു പ്രേമ കടാക്ഷം
ചേലോടെ നീ തരുമെന്നോർത്തും കിനാവു കണ്ടു ഞാൻ